മുംബൈ; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാൻ ഇന്ത്യ സൂപ്പർ താരം പ്രഭാസിന്റെ ആദിപുരുഷ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 500 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം കാണാനായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ആരാധകർ.
ആദിപുരുഷനിൽ അഭിനയിക്കാനായി ഓരോ താരങ്ങളും കൈപറ്റിയ പ്രതിഫലത്തെ കുറിച്ച് വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. രാമനായി നിറഞ്ഞാടാനായി വൻ തുകയാണ് പ്രഭാസ് കൈപറ്റിയത് ഏകദേശം 100-120 കോടി രൂപയാണ് പ്രഭാസിന്റെ പ്രതിഫലം. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രഭാസ്.
രാവണനായി എത്തിയ സെയ്ഫ് അലിഖാന്റെ പ്രതിഫലം 12 കോടി രൂപയാണ് ജാനകിയായി എത്തിയ കൃതി സനോൻ 3 കോടി രൂപയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി സിംഗ് 1.5 കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങിയത്. സോണാൽ ചൗഹാന് 50 ലക്ഷം രൂപയാണ് നിർമ്മാതാക്കൾ മുടക്കിയത്.
രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
Discussion about this post