അമരാവതി : പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയിലാണ് സംഭവം. ഉപ്പള അമർനാഥ് എന്ന പത്താം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്.
രാവിലെ 7 മണിക്ക് ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സഹപാഠിയായ വെങ്കടേശ്വർ റെഡ്ഡിയും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ഉപ്പള അമർനാഥിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു.
അമർനാഥ് അലറിക്കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിയെത്തി തീ അണച്ചു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്കടേഷും മറ്റ് രണ്ട് പേരും ചേർന്നാണ് തന്നെ ആക്രമിച്ചത് എന്ന് മരിക്കുന്നതിന് തൊട്ടുമുൻപ് അമർനാഥ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Discussion about this post