മധുര: വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിൽ മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. വൃക്കരോഗിയായ പെൺകുട്ടി ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയതായിരുന്നു. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാൻ നൽകുകയായിരുന്നു.
കുട്ടി കിടന്നിരുന്ന കട്ടിലിന് അടുത്തായി ഇരുന്ന കുപ്പിയാണ് കുടിക്കാൻ എടുത്ത് കൊടുത്തത്. നഴ്‌സുമാർ സ്പിരിറ്റ് അലക്ഷ്യമായി വച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു അമ്മയുടെ ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിലെ രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി റിപ്പോർട്ട്.
സ്പിരിറ്റ് ഉള്ളിൽ ചെന്നല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. വളരെ ചെറിയ അളവിൽ മാത്രമേ സ്പിരിറ്റ് വായിൽ ചെന്നുള്ളു. ഡയാലിസിസ് ചികിത്സ കാരണം വെള്ളം കുടിക്കാൻ കഴിയുമായിരുന്നില്ല. ചെറിയ അളവിൽ മാത്രമാണ് സ്പിരിറ്റ് കഴിച്ചിട്ടുള്ളൂ. ഉടനെ തന്നെ അത് തുപ്പിക്കളഞ്ഞുവെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.
Discussion about this post