ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ രവി സിൻഹയെ നിയമിച്ചു. നിലവിലെ റിസർച്ച് ആന്റ് അനാലിസിസ് വിങ് മേധാവി സാമന്ത് കുമാർ ഗോയൽ ഈ മാസം വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് രവി സിൻഹയുടെ നിയമനം. രണ്ടുവർഷമാണ് കാലാവധി. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ് രവി സിൻഹ. ചത്തീസ്ഗഡ് കേഡർ ഐപിഎസുകാരനായ അദ്ദേഹം നിലവിൽ കാബിനറ്റ് സെക്രട്ടറിയേറ്റിൽ സ്‌പെഷൻ സെക്രട്ടറിയാണ്.
Discussion about this post