Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും; ലോകനേതാവിനെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിൽ അമേരിക്ക

by Brave India Desk
Jun 20, 2023, 06:32 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; ജി20 ഉച്ചകോടിക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശപര്യടനത്തിനു തിരിക്കും.ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം രാജ്യം സന്ദർശിക്കാനൈത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്.ജൂൺ 20 മുതൽ 24 വരെയാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്.ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും.

ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്തംബറിൽ ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. അമേരിക്കയുമായി ചേർന്നുള്ള ചില സുപ്രധാന നടപടികൾ പ്രധാമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 31 ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം, സെമികണ്ടക്ടറുകളുടെ വിഷയത്തിൽ പ്രതീക്ഷിക്കുന്ന കൂട്ടായ പ്രവർത്തനം എന്നിവയാണ് അവയിൽ ചിലത്.

Stories you may like

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ന്യൂയോർക്കിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ആരംഭിക്കുക. ജൂൺ 21ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകും. അതിനു ശേഷം വാഷിംഗ്ടണിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ജൂൺ 22ന് വൈറ്റ് ഹൗസിൽ വച്ച് ഔപചാരിക സ്വീകരണം ഏറ്റുവാങ്ങും. അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ഉന്നത തല ചർച്ചകളും നടത്തും

അതേ ദിവസം അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു സംസാരിക്കും. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കറായ കെവിൻ മക്കാർത്തി, സെനറ്റ് സ്പീക്കറായ ചാൾസ് ഷൂമർ എന്നിവരടക്കമുള്ളവരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി കോൺഗ്രസിലെത്തുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്കോ പ്രമുഖ ലോക നേതാക്കൾക്കോ മാത്രമാണ് ഇത്തരത്തിൽ സംയുക്ത സമ്മേളനങ്ങൾ അഭിസംബോധന ചെയ്തു സംസാരിക്കാൻ ക്ഷണം ലഭിക്കാറുള്ളത്. 2016ലും അദ്ദേഹം ഇത്തരത്തിൽ സഭയിൽ പ്രസംഗിച്ചിരുന്നു.

ജൂൺ 23ന്, വൈസ് പ്രസിഡന്റ് കമല ഹാരിസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനും ഒരുക്കുന്ന ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഔദ്യോഗിക പരിപാടികൾക്കൊപ്പം, സിഇഒകൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചകളുമുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെയും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. ശേഷം ഈജിപ്തിലേക്ക് തിരിക്കും.ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവട, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുകയുമാണ് പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.

Tags: NARENDRA MOADIvisitamerica
Share18TweetSendShare

Latest stories from this section

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

ജമ്മു കശ്മീരിൽ സംശയാസ്പദമായ രീതിയിൽ പാകിസ്താൻ ഡ്രോണുകൾ ; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തിരച്ചിൽ

ജമ്മു കശ്മീരിൽ സംശയാസ്പദമായ രീതിയിൽ പാകിസ്താൻ ഡ്രോണുകൾ ; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തിരച്ചിൽ

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

Discussion about this post

Latest News

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies