ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി ലോകമെമ്പാടും യോഗയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചുവെന്ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ്. ഈ വർഷം, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യോഗാ ദിനം കൂടുതൽ പ്രത്യേകതകളുള്ളതാണ്, കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എല്ലാവരേയും നയിക്കുന്നത്. നാളെ നടക്കുന്ന ലോക യോഗാ ദിനത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനൊനനും റിക്കി കേജ് പറഞ്ഞു. മൂന്ന് തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയ റിക്കി കേജ്, നാളെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാ ദിനാചരണത്തിലും പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” ഇന്ത്യ ഇന്ന് ഒരു ഭാഗത്ത് മാറി ഇരിക്കുന്ന രാജ്യമല്ല. ദക്ഷിണേന്ത്യയുടെ നേതാവായി മോദി മാറി. ഇന്ത്യയുടേയും അമേരിക്കയുടേയും നേതാക്കൾ തമ്മിലുള്ള സൗഹൃദം പ്രതീക്ഷ നൽകുന്നതാണ്. ഇനി നടക്കാൻ പോകുന്ന യോഗം ലോകത്തിന് ഏറെ പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവ് അമേരിക്ക സന്ദർശിക്കുന്നതും സംവാദം നടത്തുന്നതുമെല്ലാം ഈ രാജ്യത്തിന് ഏറെ പ്രയോജനകരമാണെന്നും” റിക്കി കേജ് പറയുന്നു.
യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്ത ശേഷം, പ്രധാനമന്ത്രി വാഷിംഗ്ടൺ സന്ദർശിക്കും. മറ്റന്നാൾ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം വൈറ്റ് ഹൗസ് സന്ദർശിക്കുകയും അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിലേക്കും റിക്കി കേജിന് ക്ഷണമുണ്ട്.
Discussion about this post