കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ കേന്ദ്രസേന വിന്യസിക്കുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ നിർദ്ദേശിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
തിരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് അക്രമങ്ങൾ നടത്താനുള്ള ലൈസൻസ് അല്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പും അക്രമവും ഒരിക്കലും ചേർന്ന് പോകാൻ പാടില്ലാത്ത് ആണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിൽ പരാതി നൽകുകയായിരുന്നു. കേന്ദ്ര സേനയെ വിന്യസിക്കണോ വേണ്ടയോ എന്ന തീരുമാനം സംസ്ഥാന സർക്കാരിന് വിടണം എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.
Discussion about this post