തിരുവനന്തപുരം: ഈ വർഷത്തെ ദൈർഘ്യമേറിയ പകൽ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. രാത്രി 8.27 ഓട് കൂടിയാകും ഇന്ന് സൂര്യൻ അസ്മതിക്കുക. 2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണ് ഇന്ന് അനുഭവപ്പെടുന്നത്.
ഉത്തരായനരേഖയ്ക്കു മുകളിലാകും ഇന്ന് സൂര്യന്റെ സ്ഥാനം. അപ്പോൾ ഉത്തരാർദ്ധ ഗോളത്തിൽ പകലിന് ദൈർഘ്യം വർദ്ധിക്കും. അതേസമയം ഡിസംബറോട് കൂടി സൂര്യന്റെ സ്ഥാനം ദക്ഷിണായന രേഖയ്ക്ക് മുകളിലാകും. അപ്പോൾ ദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടി. ഡിസംബർ 21നോ 22 നോ ആണ് ഇത് സാധാരണയായി സംഭവിക്കാറുള്ളത്.
സൂര്യന്റെ സ്ഥാനമനുസരിച്ചാണ് ഓരോ പ്രദേശത്തും രാവും പകലും ഉണ്ടാകുന്നത്. ഭൂമിയുടെ സഞ്ചാരത്തിനനുസരിച്ച് ഉത്തരാർധ-ദക്ഷിണാർധ ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനം മാറും. ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചരിവ് ഉണ്ടാകുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുക.
അതേസമയം ഏറ്റവും നീളം കൂടിയ പകലിനൊപ്പം ഏറ്റവും നീളം കുറഞ്ഞ രാത്രിക്കു കൂടിയാണ് ഉത്തരാർദ്ധഗോളം ഇന്ന് സാക്ഷിയാകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.










Discussion about this post