ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഹലാൽ വിരുദ്ധ ക്യാമ്പെയ്ൻ ശക്തമാകുന്നു.ട്വിറ്ററിൽ, സേ നോ ടു ഹലാൽ എന്ന ഹാഷ്ടാഗ് ഇന്ത്യയിൽ ട്രെഡിംഗ് ആയിരിക്കുകയാണ്. 20,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യം മുഴുവൻ ഹലാൽ ഉൽപ്പന്നങ്ങളിൽ നിന്ന് മുക്തമാക്കാനാണ് ക്യാമ്പെയ്ൻ എന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു.
ഇക്കാലത്ത്, മക്ഡൊണാൾഡ്സ് ബർഗറുകൾ, ഡോമിനോസ് പിസ്സകൾ, കൂടാതെ വിമാനത്തിനുള്ളിലെ മിക്കവാറും എല്ലാ ഭക്ഷണങ്ങളും ഹലാലാണ്. മുസ്ലിംകളല്ലാത്തവരിൽ പോലും ഹലാൽ ഭക്ഷണം നിർബന്ധിക്കുന്നത് ഭരണഘടനാപരമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒരു ഉൽപ്പന്നം ഇസ്ലാമിൽ അനുവദനീയമാണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഹലാൽ. ഒരു ഭക്ഷ്യവസ്തുവിനെ ‘ഹലാൽ’ എന്ന് അടയാളപ്പെടുത്തിയാൽ അത് ഇസ്ലാമിൽ അനുവദനീയമാണ്.
Discussion about this post