“ഞാൻ ജമ്മുവിലേക്ക് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്…”
രാവി ബ്രിഡ്ജിൽ തടഞ്ഞ് നിർത്തിയ ഏതാനും പോലീസ് ഓഫീസർമാരുടെയടുത്തു ജനസംഘത്തിൻ്റെ സ്ഥാപകനും അന്നത്തെ അധ്യക്ഷനുമായ ശ്യാമ പ്രസാദ് മുഖർജി ദൃഢ നിശ്ചയതോടെ പറഞ്ഞു….
അങ്ങനെ, ആ കരുത്തുറ്റ ദൃഢ നിശ്ചയത്തിനു മുന്നിൽ കീഴടങ്ങി,ഗുരുദത്, തേജ്ചന്ദ് തുടങ്ങിയവരെ മാത്രം ജമ്മുവിലേക്ക് അദേഹത്തിൻ്റെ കൂടെ പ്രവേശിക്കുവാൻ കശ്മീർ ഭരണകൂടം അനുവദിച്ചു…ഒപ്പം വന്ന,ഭാരതരത്നം അടൽജിയോടു താൻ അറസ്റ്റ് വരിക്കുന്ന വിവരം പൊതുമധ്യത്തിൽ അറിയിക്കണമെന്നും,അറസ്റ്റ് വരിക്കാൻ തൻ്റെ കൂടെ വരരുത് എന്നും മുഖർജി രാവി ബ്രിഡ്ജിൽ വെച്ച് നിർദേശിച്ചു…
മുഖർജിയും,ഗുരു ദത്തും തേജ് ചന്ദും ജമ്മുവിൽ പ്രവേശിച്ചു.ജമ്മുവിൽ പ്രവേശിച്ച നിമിഷം,ഷെയ്ക് അബ്ദുല്ലയുടെ പോലീസ്,പൊതുരക്ഷാ നിയമം ഉപയോഗിച്ച് മൂവരെയും പോലീസ് അറസ്റ്റ് ചെയ്ത് ശ്രീ നഗറിലേക്ക് കൊണ്ട് പോയി…അടച്ചുകെട്ടിയ ഒരു ജീപ്പ് അകന്ന് പോകുന്നത് മാത്രം കൂടെയെത്തിയ പ്രവർത്തകർ ദൂരെ നിന്ന് കണ്ടു.ഇന്ത്യയുടെ രാഷ്ട്രീയം മാറ്റാൻ കെൽപ്പുള്ള,കോൺഗ്രസ്സിന് ബദലായിട്ടുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ കെൽപ്പുള്ള,ഹിന്ദുത്വ രാഷ്ട്രീയം പടുത്തുയർത്താൻ നട്ടെല്ലുള്ള ഒരു മനുഷ്യൻ്റെ അവസാന യാത്രയാണ് അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.
അതിർത്തിനഗരമായ ലിംപൂരിൽ വച്ചാണ് മുഖർജിയെ 11/05/1953ന് ഷെയ്ഖ് അബ്ദുള്ളയുടെ പോലീസ് അറസ്റ്റ് ചെയ്തത്. പെർമിറ്റ് ഇല്ലാതെ കാശ്മീരിൽ പ്രവേശിച്ചത് കൊണ്ടായിരുന്നു അറസ്റ്റ് എന്നതാണ് അബ്ദുല്ല സർക്കാർ മുന്നിൽ വെച്ച വാദം..ശ്രീനഗറിൽ നിന്ന് ഏഴ്മൈൽ അകലെയുള്ള ദാൽ തടാകത്തിന്റെ കരയിലെ മൂന്ന് മുറിയുള്ള ഒരു കെട്ടിടത്തിലേക്കാണ് അവരെ കൊണ്ട് പോയത്.
ചുറ്റും പാമ്പുകളും ഇഴ ജന്തുക്കളും മൂങ്ങകളും ഒക്കെ തന്നെ വിഹരിച്ചിരുന്ന ഒരു പ്രദേശം.ബാഹ്യലോകവുമായി യാതൊരുവിധ സമ്പർക്കവുമില്ലാതിരുന്ന കെട്ടിടത്തിന്റെ വരാന്തയിൽ പാമ്പുകൾ ആരെയും കൂസാതെ ഇഴഞ്ഞു നടക്കുന്നത് കണ്ട മുഖർജി അത് ജയിൽ കാവൽക്കാരെ ധരിപ്പിച്ചു. ജനലിൽ കൂടി മഞ്ഞുതുള്ളികളും മരം കോച്ചുന്ന ശൈത്യവും അദ്ദേഹത്തെ ക്ഷീണിതനാക്കി. പുതയ്ക്കാൻ ഒരു കമ്പിളിയോ ധരിക്കാനൊരു കോട്ടോ ഇല്ലാതിരുന്ന മുഖർജിയുടെ ഈ അവസ്ഥയിൽ കാവൽക്കാർക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.തീർത്തും നിസ്സഹായർ…
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആഭ്യന്തരമന്ത്രി കൊടുത്തയച്ച ഒരു കോട്ടും പുതപ്പും അദ്ദേഹത്തിന് ലഭിച്ചു. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന കേണൽ ആർ എൻ ചോപ്രയുടെ ചോദ്യത്തിന് രാവിലെയും വൈകുന്നേരവും നടക്കുന്ന ശീലമുണ്ടായിരുന്നു എന്നും അതിവിടെ തുടരാൻ എന്തെങ്കിലും സംവിധാനം ചെയ്തു തന്നാൽ മാത്രം മതിയെന്നുമായിരുന്നു മുഖർജിയുടെ ആവിശ്യം.
“അത്രയേ ഉള്ളോ…അത് വളരെ നിസ്സാരമാണല്ലോ,ഉടനെ ചെയ്തു തരാം” എന്ന് ഉറപ്പ് കൊടുത്തു കേണൽ മടങ്ങി.എന്നാൽ വളരെ നിസ്സാരമായ ആ ആവിശ്യം പോലും കാശ്മീരിൽ മുഖർജിക്ക് നിഷേധിക്കപ്പെട്ടു.അതിനുള്ള അനുവാദം നല്കരുതെന്നാണ് തനിക്ക് മുകളിൽ നിന്ന് കിട്ടിയ മറുപടി എന്നാണ് സൂപ്രണ്ട് അദ്ദേഹത്തെ അറിയിച്ചത്.വ്യായാമം മുടങ്ങുകയും അതി ശൈത്യവും അതിനെ പ്രതിരോധിക്കാൻ വലിയ രീതിയിലുള്ള പ്രതിരോധം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മുഖർജി തളർന്നു പോയി.
23/5/1953ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു,സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്,ആഭ്യന്തരമന്ത്രി കെ എൻ കട്ജു എന്നിവർ ശ്രീനഗറിലെത്തി. ദാൽ കരയിലെ ഐലന്റ് പാർക്ക് ഉദഘാടനം ചെയ്ത ശേഷം അദേഹം നാഷണൽ കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച നടത്തി.അവരുമായി എന്താണ് ചർച്ച നടത്തിയതെന്ന് ഇന്നും വ്യക്തമല്ല…
23,24,25 തീയതികളിൽ പരിവാരസമേതം നെഹ്‌റു ശ്രീനഗറിൽ ഉണ്ടായിരുന്നിട്ട് കൂടിയും വെറും അര മണിക്കൂർ യാത്ര കൊണ്ട് മുഖർജിയെ പാർപ്പിച്ചിരിക്കുന്ന കെട്ടിടം സന്ദർശിക്കാമായിരുനെങ്കിലും തന്റെ പഴയ കാബിനറ്റ് സഹ പ്രവർത്തകനായിരുന്ന നിലവിൽ പാർലമെന്ററിയനായ മുഖർജിയെ കാണുവാണോ,അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ച് അറിയുവാനോ, അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുവാനോ തയാറായില്ല എന്നത് തീർത്തും വിചിത്രവും അത്ഭുതകരവുമാണ്….
മെയ് 25ന് നെഹ്‌റു തിരികെ ഡൽഹിയിലേക്ക് വന്നു…26നു ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് ദിനപത്രത്തിൽ വന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു…”മുഖര്ജിക്കും ഗുരുദത്തിനും ഡൽഹി കോടതിയിൽ ഹാജരാകാനുള്ള അനുവാദം നിഷേധിച്ചു”.കശ്മീരിലെ സുരക്ഷാ നിയമത്തിന്റെ പുറകിൽ നടന്ന മറ്റൊരു കൊടും ചതി.
ഇതിനെതിരെ വാദിക്കുവാനായി അഭിഭാഷകനായ യു എം ത്രിവേദി ശ്രീനഗറിലെത്തി.. മുഖർജിയെ കണ്ട് ആവശ്യമായ മൊഴി ശേഖരിക്കാൻ എത്തിയെങ്കിലും മുഖർജിക്ക് അത് നല്കാൻ കഴിഞ്ഞില്ല. സംസാരത്തിലുടനീളം ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ മാറാതെ അവരുടെ കൂടെ നിന്നതാണ് ഇതിന് വിലങ് തടിയായത്. അതിനായി അയാൾ പറഞ്ഞ കാരണവും മുകളിൽ നിന്നുള്ള ശക്തമായ നിർദേശം ഉണ്ടായിരുന്നു എന്നതാണ്.വെറും കയ്യോടെയാണ് ത്രിവേദി അവിടെ നിന്നും മടങ്ങിയത്.
ഇതിനിടയിൽ മുഖർജി കൂടുതൽ ക്ഷീണിതനായി.ആരോഗ്യ നില ക്ഷയിച്ചു തുടങ്ങിയ മുഖർജിക്ക് പ്ലൂറസി ബാധിച്ചിരിക്കുകയാണെന്നും ഉടനെ സ്റെപ്രോമൈസിൻ കുത്തി വയ്ക്കണമെന്നും വല്ലപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ എത്തിയിരുന്ന ഡോക്ക്റ്റർ മി. “അലി” നിര്ദേശിക്കുകയുണ്ടായി. എന്നാൽ സ്റെപ്രോമൈസിൻ കുത്തി വയ്ക്കരുതെന് തന്റെ കുടുംബ ഡോക്റ്റർ ബോസ്സ് പ്രതേകം പറഞ്ഞിട്ടുണ്ട് എന്ന മുഖർജിയുടെ ആവിശ്യം വക വയ്ക്കാതെ അലി അത് അദേഹത്തിൽ കുത്തിവച്ചു… തന്റെ ബന്ധുക്കളെ രോഗ വിവരം അറിയിക്കണെമെന്ന അദ്ദേഹത്തിന്റെ ആവശ്യവും സൂപ്രണ്ട് തള്ളി…
ഒടുവിൽ 21നു രാത്രി ഗുരുദത്തിനെ കാണണമെന്ന് അദ്ദേഹം ആവിശ്യപ്പെടുകയും ഗുരുദത് അദ്ദേഹത്തെ സമീപിച്ചപ്പോൾ മെലിഞ് ക്ഷീണിതനായി മുഖർജിയെ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് എത്രയും വേഗം ഡോക്ടറെ വിളിക്കാൻ സൂപ്രണ്ടിനോട് ആവിശ്യപ്പെടുകയുണ്ടായി.10 കിലോമീറ്റർ അപ്പുറം താമസിച്ചിരുന്ന ഡോക്ടർ അലി “രാംദുലാരി ടിക്കു” എന്നൊരു നഴ്സിനോടൊപ്പം ജയിലിലെത്തി ആരോഗ്യപരിതസ്ഥിതി വിലയിരുത്തിയത്തിന് ശേഷം ഒരു പൗഡർ മരുന്ന് നൽകുകയുണ്ടായി.മരുന്ന് കഴിച്ചതിന് ശേഷം ഭാരതാംബയുടെ ആ വീര പുത്രൻ വേദന കൊണ്ട് പുളയാൻ തുടങ്ങി.
“എന്റെ ഉള്ള് കത്തുന്നു”
എന്ന് ബംഗാളിയിൽ വിളിച് പറഞ്ഞ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഡോക്റ്റർ അലിയോട് രാംദുലാരി ടിക്കു കരഞ്ഞ് കൊണ്ട് പറഞ്ഞു
“ആ പൗഡർ കഴിച്ചതിന് ശേഷമാണ് വേദന കൂടിയത്”
പതിനൊന്നു മണിയോടെ അദ്ദേഹത്തെ ഒരു ചെറിയ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ പോകാനിരുന്ന ഗുരുദത്തിനെ തടഞ്ഞു. 23നു രാവിലെ 3.45ന് ജയിൽ സൂപ്രണ്ടിന്റെ ഫോൺ സന്ദേശം കിട്ടിയതിനെ തുടർന്ന് പ്രേംനാഥ് ഡോഗ്ര,യു എം ത്രിവേദി തുടങ്ങിയവർ ആശുപത്രിയിലെത്തി.ആശുപത്രിയിൽ നിന്ന് കിട്ടിയവിവരം പുലർച്ചെ 2.30ന് തന്നെ ആ ദേശസ്നേഹി അന്ത്യശ്വാസം വലിച്ചുകഴിഞ്ഞു എന്നതാണ്.ശ്യാമപ്രസാദ് മുഖർജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തെക്ക് കിഴക്കൻ രാജ്യങ്ങളിൽ നിന്നും അനേകം ബുദ്ധ മത രാജ്യങ്ങളിൽ നിന്ന് പോലും അനുയായികൾ എത്തിയെങ്കിലും തന്റെ സഹ പ്രവർത്തകന്റെ ദുരൂഹമായ മരണം അറിഞ്ഞിട്ട് കൂടിയും അന്ത്യാഞ്ജലി അർപ്പിക്കാനോ അവിടേക്ക് വരുവാണോ ജവഹർലാൽ നെഹ്‌റു തയ്യാറായില്ല.
ശ്യാമപ്രസാദ് മുഖർജിയുടെ മകളായ “ബബിതയോട്” പിൽക്കാലത്തു രാംദുലാരി ടിക്കു പറഞ്ഞത് മുഖർജിക്ക് മരുന്നെന്ന പേരിൽ കൊടുത്ത പൗഡർ വിഷമായിരുനെന്നാണ്. ഇതൊരു സ്വാഭാവിക മരണമല്ല എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രതിഷേധങ്ങൾ ഉണ്ടായി.അന്വേഷണങ്ങൾ ആവശ്യപ്പെട്ടു, ഷെയ്ഖ് അബ്ദുള്ളയെ കൂടുതൽ പേർ സംശയദൃഷ്ടിയോടെ വീക്ഷിക്കുവാൻ തുടങ്ങി.കാശ്മീർ രാജ്യത്തിൻറെ ശ്രദ്ധാ കേന്ദ്രമായി. എന്നിരുന്നാലും അദ്ദേഹത്തിന്റെ മരണം നമുക്ക് മുന്നിൽ വയ്ക്കുന്ന ധാരാളം സംശയങ്ങൾ ഇനിയും ബാക്കിയാണ്.
ശ്യാമപ്രസാദ് മുഖർജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് പാർലമെന്റ് പ്രതിപക്ഷ കക്ഷികളും സുഹൃത്തുക്കളും പത്രങ്ങളും ആവിശ്യപ്പെട്ടിട്ടും എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ല????
ഒരു പാര്ലമെന്ററിയനായ വ്യക്തിക്ക് കാശ്മീരിൽ നേരിട്ട അനീതിയെ കുറിച് എന്ത് കൊണ്ട് അന്വേഷണം നടന്നില്ല?
അദ്ദേഹത്തിന് നൽകിയ പൗഡർ എന്താണെന് എന്നതിനെ കുറിച്ച് എന്ത് കൊണ്ട് അന്വേഷണം നടന്നില്ല??രോഗ വിവരം എന്ത് കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെ സൂപ്രണ്ട് അറിയിച്ചില്ല?? ഗുരുദത്തിനെ എന്ത് കൊണ്ട് മുഖർജിയുടെ കൂടെ ആശുപത്രിയിൽ അനുഗമിക്കാൻ അനുവദിച്ചില്ല???
ശ്യാമ പ്രസാദ് മുഖർജി ഇന്ന് നമ്മെ വിട്ട് പിരിഞിട്ട് 70 വർഷങ്ങൾ തികയുന്നു….അദേഹത്തിൻ്റെ മരണം,ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു…











Discussion about this post