തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കായി കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസ്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം നിയമനടപടിക്കായി അനുമതി തേടി ജേക്കബ് തോമസ് സംസ്ഥാന പോലിസ് മേധാവി ടിപി സെന്‍കുമാറിന് കത്തു നല്കി.
നാലു ദിവസം മുമ്പ് കത്ത് ചീഫ് സെക്രട്ടറി ജിജി തോംസണു കൈമാറിയതായും സൂചനയുണ്ട്.
ഫ്ളാറ്റ് വിഷയത്തില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുക എന്നതാണ് ജേക്കബ് തോമസിന്റെ ആവശ്യം. ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.തന്നെ തരം താഴ്ത്തി സ്ഥലം മാറ്റിയെന്ന ആരോപണവും ജേക്കബ് തോമസ് ഉയര്‍ത്തുന്നു.
Discussion about this post