Wednesday, October 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളം സോംബി ലാൻഡ് ആകും; ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി, പ്ലസ്ടുക്കാരി, ആ കുട്ടിയെ ശ്രദ്ധിച്ചപ്പോൾ… ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നതാണ് കണ്ടത് ; ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Jun 23, 2023, 11:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കൗമാരക്കാർക്കിടയിലും കുട്ടികൾക്കിടയിലും ലഹരിമരുന്ന് പിടിമുറുക്കുന്നതിന്റെ ഒട്ടേറെ തെളിവുകൾ അടുത്തകാലത്തായി പോലീസിന് ലഭിച്ചിട്ടുണ്ട്. കൗതുകത്തിന്റെ പുറത്തും കൂട്ടുകാർക്കിടയിൽ ഹീറോയാവാനും ഉപയോഗിച്ച് തുടങ്ങുന്ന ലഹരി പതുക്കെ അഡിക്ഷനായി മാറുന്നു. കളിചിരികളുമായി നടന്നിരുന്ന കുട്ടികൾ നിശബ്ദരാകുകയും അക്രമാസക്തരാകുകയും ചെയ്യുമ്പോഴാണ് പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുമക്കൾക്ക് സംഭവച്ചിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ലഹരി ഉപയോഗത്തെപ്പറ്റി മസ് ഹർഷ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

വളരെ വിഷമത്തോടെയും ഭയത്തോടെയും ആണ് ഇതെഴുതുന്നത്. ഞാനിപ്പോ കെഎസ്ആർടിസിയിൽ ആണ്. ഇപ്പൊ ടിക്കറ്റ് എടുത്തു. 205 രൂപ കൊടുത്തു. 100 രൂപ തിരികെ കിട്ടി. ആ പൈസയാണ് ചിത്രത്തിൽ. ഇതിലെന്താ എന്നാവും അല്ലെ. നമ്മുടെ നാടിന്റെ ഗുരുതര സാഹചര്യം ഇതിൽ കാണാം.
ഈ രൂപ കയ്യിൽ കിട്ടുമ്പോ ഉള്ള രൂപമാണ് ഇത്. എനിക്കീ രൂപത്തിൽ പലപ്പോഴും നോട്ടുകൾ കിട്ടാറുണ്ട്. ഇരുപതിന്റെ അല്ലെങ്കി നൂറിന്റെ നോട്ട് ആവും അതെല്ലാം. ഒരു സംശയം തോന്നി ഞാനീ നോട്ടിൽ വിരലോടിച്ചു ആ വിരൽ നാവിൽ തൊട്ടു നോക്കി. നാവ് തുളയുന്ന കൈപ്പ് നാവിൽ പറ്റി. എന്ന് വച്ചാൽ ഐസ് മെത്ത് പൊടിക്കാൻ ഈ നോട്ട് ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ ഉപയോഗിച്ച നോട്ടുകൾ എനിക്ക് തിരുവനന്തപുരത്ത് നിന്ന് പലപ്പോഴും കിട്ടിയിട്ടുണ്ട്. കൊട്ടാരക്കരയിൽ ബസ്സിൽ ഇരിക്കുമ്പോഴും എന്നെയിത് തേടി വരുന്നു എങ്കിൽ അതിന്റെ ഉപയോഗം സർവ സാധാരണമായി എന്നാണ് മനസ്സിലാക്കേണ്ടത്.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്‌കൂളിൽ ഒരു എട്ടാം ക്ലാസ്സുകാരി മരിച്ചു. ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മെത്തഫിറ്റാമിൻ ആയിരുന്നു വില്ലൻ. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി പലയാവർത്തി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കൂടി കേട്ടു. ആ കുട്ടിയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നും കേട്ടു. മെത്തഫിറ്റാമിൻ നൽകി പെൺകുട്ടികളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കഥകൾ പലയാവർത്തി പലയിടത്ത് നിന്നായി കേൾക്കുന്നു. കേട്ട് വിഷമിക്കാമെന്നല്ലാതെ എനിക്ക് എന്ത് ചെയ്യാൻ ആവും? എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിൽ ആണ് അവന്റെ ജോലി. ഒരു ദിവസം ക്ലാസ് വരാന്തയിലൂടെ നടക്കുമ്പോ ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി. പ്ലസ് ടൂ കാരി. അത്യാവശ്യം വായിനോട്ടമൊക്കെ ഉള്ള അവൻ ആ കുട്ടിയെ ശ്രദ്ധിച്ചപ്പോ ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നത് ആണ് അവൻ കണ്ടത്. എനിക്കറിയാവുന്ന സർക്കിളിൽ ചില കുട്ടികൾ രാവിലെ ക്ലാസിൽ വന്നിട്ട് ബാത്‌റൂമിൽ പോയി അൽപ്പം സ്നോട്ട് ചെയ്തിട്ട് ക്ലാസിൽ ഇരിക്കും. ആരും അറിയില്ല എന്നത് ഈ മരുന്നിനെ കുട്ടികൾക്കു ഇടയിൽ വ്യാപകമാക്കുന്നു.
ഇപ്പൊ ഏകദേശം ഈ ആളെക്കൊല്ലി മരുന്ന് വ്യാപകമായി കഴിഞ്ഞു. അതിന്റെ പീക്കിൽ ആണ് ഇപ്പൊ. അസാധാരണമായ അഡിക്ഷൻ ഉള്ള ഈ മരുന്ന് അധികം താമസിയാതെ ലഭ്യത കുറയും. പോലീസും എക്‌സൈസും വ്യാപകമായി ഇതിനെതിരെ പോരാട്ടത്തിൽ ആണ്. പക്ഷെ പിടിക്കുന്നതിൽ കൂടുതലാണ് അതിർത്തി കടക്കുന്നത്. പക്ഷെ ഏതെങ്കിലും ഒരു പോയിന്റിൽ വച്ച് ഇത് ലഭ്യമല്ലാതെ ആകുന്ന സമയം കേരളം ഒരു സോമ്പി ലാൻഡ് ആയി മാറും. ഇപ്പൊ തന്നെ ഇത് ഉപയോഗിക്കുന്ന കുറെ സുഹൃത്തുക്കളെ എനിക്കറിയാം. അവരുടെ ഉപയോഗത്തിന് മുന്നേ ഉള്ള സ്വഭാവവും ഇപ്പോഴുള്ളതും തമ്മിൽ ഒരു ബന്ധവുമില്ല. വല്ലാതെ അഗ്രസീവ് ആയ മനുഷ്യരായി അവർ മാറിയിരിക്കുന്നു. തമ്മിൽ തമ്മിലുള്ള സൗഹൃദങ്ങൾ പോലും തകരുന്ന വാർത്തകൾ കേൾക്കുന്നു. ഭാര്യമാരെ കാമുകിമാരെ സംശയിക്കുന്ന ചെറുപ്പക്കാർ. വീടുമായി അകലുന്ന കുട്ടികൾ. പ്രതികരണങ്ങൾ എല്ലാം രൂക്ഷമാവുന്ന സമൂഹം. അകാലത്തിൽ പൊലിയുന്ന ജീവനുകൾ സ്‌ട്രോക്ക് വന്ന ചെറുപ്പങ്ങൾ. എന്റെ ചുറ്റും ഉയർന്നേക്കാവുന്ന ആർത്തനാദങ്ങൾ ആണിപ്പോ എന്റെ പേടിസ്വപ്നം . പറ്റാവുന്ന ഭാഷയിൽ ഞാനിതിനെ എതിർക്കുന്നുണ്ട്. പല സൗഹൃദങ്ങളും ഇതിന്റെ പേരിൽ ഞാൻ ഉപേക്ഷിച്ചു. സമയാസമയം ഇത് കിട്ടാതെ വരുന്ന അവസ്ഥയിൽ കൊലപാതകം മുതൽ ആത്മഹത്യ വരെ സർവസാധാരണമാവും.
നമ്മുടെ വിവരക്കേട് കൊണ്ട് ഇപ്പോഴും എല്ലാവരും കഞ്ചാവിനെയാണ് വില്ലൻ സ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പക്ഷെ നമ്മളോർക്കേണ്ടത് കഞ്ചാവ് വലിച്ചിട്ട് മനുഷ്യരെ കൊന്നവരുടെ ചരിത്രമൊന്നും ഇല്ലെന്നാണ്. മദ്യപിച്ചിട്ട് മനുഷ്യൻ ചാവുന്നതിന്റെ നൂറിൽ ഒന്ന് കഞ്ചാവ് വലിച്ച് ചാവുന്നില്ല. കഞ്ചാവൊന്നും വില്ലൻ അല്ലെന്ന്. കഞ്ചാവ് ഉപയോഗിക്കുന്നവന് ചിരിച്ചോണ്ടിരിക്കാം എന്നല്ലാതെ വേറൊരു മൈരും ചെയ്യാൻ പറ്റില്ല. എന്ന് കരുതി ഞ്ഞാനിനി കഞ്ചാവിനെ പ്രമോട്ട് ചെയ്തു എന്നൊന്നും വായിക്കരുത്. താരതമ്യത്തിൽ നിങ്ങൾ ജാഗ്രത കാണിക്കേണ്ടത് കഞ്ചാവിനെതിരെ അല്ല. കുട്ടികൾ ആരും ഇന്ന് അതുപയോഗിക്കുന്നില്ല. കുട്ടികളുടെ ഗേറ്റ് വേ ലഹരി ഇന്ന് കഞ്ചാവൊന്നുമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.
പണ്ടും പറഞ്ഞിട്ടുണ്ട്. മെത്ത് ഇന്ന് ഏഴാം ക്ലാസ് കുട്ടികൾ മുതൽ ഉപയോഗിക്കുന്നു. അത് പതുക്കെ തലച്ചോറിനെ കാർന്നു തിന്നും. ചെറിയ പ്രായത്തിലെ അൽഷിമെഴ്സ് മുതൽ മരണം വരെ ആണ് മെത്തിന്റെ അവസ്ഥാന്തരം.പതുക്കെ മുഖത്ത് നിന്ന് മാംസം അടർന്നു പോകും. കാഴ്ച നഷ്ടമാവും. ടോളറൻസ് റേറ്റ് വളരെ കുറവാണ് ഐസ് മെത്തിന്. അത് കൊണ്ട് അഡിക്ഷൻ വളരെ ഭീകരമാണ്. അപ്പൊ ഉയരുന്ന ചോദ്യം നമ്മുടെ കുട്ടികൾ ഈയാം പാറ്റകളെ പോലെ എരിഞ്ഞു തീരുന്നത് നോക്കി നിൽക്കണോ? കുട്ടികൾ ഉള്ളവരോട് ആണ്. അവർ നമ്മുടെ കുട്ടികൾ മാത്രമല്ല. സാമൂഹിക ജീവികൾ കൂടിയാണ്. അവരുടെ സൗഹൃദങ്ങൾ അവരെ എങ്ങോട്ട് ആണ് നയിക്കുന്നത് എന്ന് നമുക്ക് ഒരൂഹവും ഇല്ലാത്ത കാലമാണ്. കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ അവരെന്താണ് ചെയ്യുന്നത് എന്ന് നോക്കേണ്ട കാലമാണ്. അവർ ഉറങ്ങുന്നത് എപ്പോ ഉണരുന്നത് എപ്പോ സൗഹൃദങ്ങൾ എല്ലാം നോക്കണം. മദ്യമായാലും കഞ്ചാവ് ആയാലും അതുപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പക്ഷെ മെത്ത് നിങ്ങളുടെ കുഞ്ഞിന്റെ അവസാന ഓജസ്സും നശിപ്പിച്ചതിന് ശേഷമേ നിങ്ങൾ അറിയൂ.
നമ്മുടെ കുട്ടികൾ ആണ് പരുന്തും കാലിൽ ആണ്

Tags: drugs
Share103TweetSendShare

Latest stories from this section

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

യൂണിഫോം വേണ്ട, ഹിജാബ് ധരിച്ചേ പഠിക്കൂയെന്ന് വാശി,ഭീഷണി; കൊച്ചിയിൽ സ്‌കൂൾ താത്കാലികമായി അടച്ചു

കൊച്ചി ഹിജാബ് വിവാദം;സ്‌കൂൾ തുറന്നു,പരാതി നൽകിയ വിദ്യാർത്ഥിനി അവധിയിൽ

രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ച് ആരും പ്രവർത്തിക്കുന്നില്ല; പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത

രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ച് ആരും പ്രവർത്തിക്കുന്നില്ല; പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ

Discussion about this post

Latest News

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

നല്ല വസ്ത്രം ഇല്ലത്തത് കൊണ്ട് ആരും വിവാഹങ്ങൾക്ക് പോലും വിളിക്കില്ല, അന്ന് സ്വപ്നം പോലും കാണാത്ത കാര്യമെല്ലാം…; ബംഗ്ലാദേശ് താരത്തിന്റെ വീഡിയോ വൈറൽ

നല്ല വസ്ത്രം ഇല്ലത്തത് കൊണ്ട് ആരും വിവാഹങ്ങൾക്ക് പോലും വിളിക്കില്ല, അന്ന് സ്വപ്നം പോലും കാണാത്ത കാര്യമെല്ലാം…; ബംഗ്ലാദേശ് താരത്തിന്റെ വീഡിയോ വൈറൽ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഇതിനൊക്കെയുള്ള മറുപണി നിന്റെയൊക്കെ നാട്ടിൽവെച്ച് തരും, ഹസ്തദാന വിവാദത്തിൽ ഇന്ത്യയെ ട്രോളി ഓസ്ട്രേലിയ; വീഡിയോ വിവാദത്തിൽ

ഇതിനൊക്കെയുള്ള മറുപണി നിന്റെയൊക്കെ നാട്ടിൽവെച്ച് തരും, ഹസ്തദാന വിവാദത്തിൽ ഇന്ത്യയെ ട്രോളി ഓസ്ട്രേലിയ; വീഡിയോ വിവാദത്തിൽ

പാകിസ്താൻ ദോ ഓർമ്മയാവാറായി: ഭരണകൂടത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാൻ കൂടുതൽ സംഘടനകൾ,കലാപം അടിച്ചമർത്താൻ പോലുമാകാതെ സൈന്യം

പാകിസ്താൻ ദോ ഓർമ്മയാവാറായി: ഭരണകൂടത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാൻ കൂടുതൽ സംഘടനകൾ,കലാപം അടിച്ചമർത്താൻ പോലുമാകാതെ സൈന്യം

അവന്റെ റോൾ എന്താണെന്ന് ഒന്ന് വ്യക്തമാക്കണം, ആ താരത്തിനെക്കാൾ ഭേദം അക്‌സർ പട്ടേൽ: രവിചന്ദ്രൻ അശ്വിൻ

അവന്റെ റോൾ എന്താണെന്ന് ഒന്ന് വ്യക്തമാക്കണം, ആ താരത്തിനെക്കാൾ ഭേദം അക്‌സർ പട്ടേൽ: രവിചന്ദ്രൻ അശ്വിൻ

ചൈനക്കെതിരെ ഒന്നിക്കണം: ഇന്ത്യയുടെ പിന്തുണ തേടി യുഎസ്

ചൈനക്കെതിരെ ഒന്നിക്കണം: ഇന്ത്യയുടെ പിന്തുണ തേടി യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies