അമൃത്സർ: പഞ്ചാബിലെ തർൻ തരൺ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ബഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പാക് ഡ്രോൺ വെടിവച്ചിട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ലഖാനയിലെ വയലിൽ നിന്നാണ് വെടിവച്ചിട്ട ഡ്രോൺ പോലീസ് കണ്ടെടുത്തത്.
വ്യോമാതിർത്തി ലംഘിച്ച് പാക് ഡ്രോൺ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് അറിയിച്ചു. പാകിസ്താൻ കുതന്ത്രങ്ങൾ ബിഎസ്എഫ് പരാജയപ്പെടുത്തിയെന്നും സേനയുടെ ട്വീറ്റിൽ പറയുന്നു. ഡിജെഐ മാട്രിസ് 300 ആർടികെ സീരീസിന്റെ ക്വാഡ്കോപ്റ്ററാണ് കണ്ടെടുത്ത ഡ്രോൺ മോഡൽ
കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫാസിൽകയിലും പാകിസ്താൻ ഭാഗത്ത് നിന്ന് വന്ന ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. ലഹരി മരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. രണ്ട് കിലോയോളം ഹെറോയിനും ഈ ഡ്രോണിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
Discussion about this post