Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ടൈറ്റൻ ദുരന്തം; അന്വേഷണം ആരംഭിച്ച് കാനഡ; പേടകം കടലിൽ കൊണ്ടുപോയ മാതൃകപ്പലിൽ പരിശോധന നടത്തി

by Brave India Desk
Jun 24, 2023, 11:46 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടൊറന്റോ; ടൈറ്റൻ ദുരന്തത്തിൽ അന്വേഷണം ആരംഭിച്ച് കാനഡ. പേടകം കടലിൽ കൊണ്ടുപോയ മാതൃകപ്പലിൽ അന്വേഷണ സംഘം പരിശോധന നടത്തി. ടൈറ്റൻ പൊട്ടിത്തെറിക്കുളള കാരണമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നിലവിൽ കാനഡയാണ് അന്വേഷണം ആരംഭിച്ചതെങ്കിലും മറ്റ് രാജ്യങ്ങളും വിദഗ്ധ സംഘവുമായി അന്വേഷണത്തിൽ പങ്കാളികളാകുമെന്നാണ് സൂചന.

മാതൃകപ്പലിൽ നിന്ന് കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനുളളിൽ തന്നെ പേടകവുമായുളള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കടലിൽ പൊട്ടിത്തെറിച്ചുവെന്നാണ് നിഗമനം. പേടകത്തിന്റെ പുറംപാളികൾ നിർമിക്കാൻ ഉപയോഗിച്ച ലോഹം കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ടൈറ്റൻ പേടകത്തിലെ സുരക്ഷാ ആശങ്ക നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായി പലരും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് വെളളിയാഴ്ച പേടകത്തിന്റെ നിർമിതിയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കാനഡ വ്യക്തമാക്കിയത്.

Stories you may like

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

ടൈറ്റൻ പേടകം കടലിൽ ഇറക്കാനായി പോളാർ പ്രിൻസ് എന്ന സപ്പോർട്ട് ഷിപ്പാണ് ഉപയോഗിച്ചത്. ന്യൂ ഫൗണ്ട് ലാൻഡിലെ സെന്റ്് ജോൺസ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലാണ് പരിശോധന നടത്തിയത്. വർഷങ്ങൾക്ക് മുൻപ് അറ്റ്‌ലാന്റിക് കടലിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുളള സാഹസിക യാത്രയ്ക്കിടെയാണ് ടൈറ്റൻ സമുദ്രാന്തർ പേടകം അപകടത്തിൽപെടുന്നത്. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.

ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആളില്ലാ ചെറുസമുദ്രവാഹനം ഉപയോഗിച്ചാണ് പേടകം കണ്ടെത്തിയത്. സെന്റ് ജോൺസ് തുറമുഖത്തിൽ നിന്ന് 400 മൈൽ അകലെ നോർത്ത് അറ്റ്‌ലാന്റിക്കിലാണ് മാതൃകപ്പലായ പോളാർ പ്രിൻസ് ടൈറ്റനെ കടലിൽ ഇറക്കിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു പേടകം കടലിൽ ഇറക്കിയത്.

പേടകവുമായുളള ആശയവിനിമയം നഷ്ടപ്പെട്ടതോടെ പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കിടന്നിടത്ത് നിന്നും 1600 അടിയോളം അകലെയാണ് ടൈറ്റൻ സമുദ്രാന്തർപേടകത്തിന്റെയും അവശിഷ്ടം കണ്ടെത്തിയത്.

ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതായിരുന്നു ടൈറ്റൻ പേടകം. ഈ കമ്പനിയുടെ സിഇഒ സ്റ്റോക് ടൺ റഷ്, ബ്രട്ടീഷ് പാകിസ്താനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നർഗിയോലെറ്റ്, ബ്രട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ് എന്നിവരായിരുന്നു ടൈറ്റനിലെ യാത്രക്കാർ.

Tags: titanicTITANPolar princeTitan submarine
Share3
Tweet
Send
Share

Latest stories from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

Latest News

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

സമ്മർദ്ദഘട്ടത്തിൽ അവൻ തിളങ്ങും; സഞ്ജു സാംസണിന്റെ മാനസിക കരുത്തിനെ പ്രശംസിച്ച് അജിങ്ക്യ രഹാനെ

സമ്മർദ്ദഘട്ടത്തിൽ അവൻ തിളങ്ങും; സഞ്ജു സാംസണിന്റെ മാനസിക കരുത്തിനെ പ്രശംസിച്ച് അജിങ്ക്യ രഹാനെ

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies