ന്യൂഡൽഹി: ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും വ്യാജ ഐക്യം സൃഷ്ടിക്കാൻ ശ്രമിച്ച് രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി നേതാവ് അനിൽ കെ ആന്റണി. കെപിസിപി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റിന് ശേഷം കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള പോരാട്ടം ഇപ്പോൾ വ്യക്തമായി കാണാം. ഒരു വശത്ത് അവർ പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കുന്നു. മറുവശത്ത് സംസ്ഥാനങ്ങളിൽ തുറന്ന പോരാട്ടമാണ് നടക്കുന്നതെന്ന് അനിൽ കെ ആന്റണി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ ഐക്യം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടന്ന സംഭവങ്ങളും എന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി.
ലക്ഷ്യത്തിലോ പ്രത്യയശാസ്ത്രത്തിലോ ദിശയിലോ പൊതുവായി ഒന്നുമില്ലാത്ത ഏതാനും പാർട്ടികളുടെ വിഭഅരാന്തിയുടെ ഭാഗം മാത്രമാണിത്. ഈ പാർട്ടികളെല്ലാം ഐക്യത്തിന്റെ പേരിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരേയൊരു കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അവരുടെ പൊതുവായ എതിർപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളുടെ ജനവിധിയോടുള്ള പ്രതിപക്ഷത്തിന്റെ അവജ്ഞയാണ് ഇത് കാണിക്കുന്നതെന്ന് അനിൽ പറഞ്ഞു.
പട്നയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 15 പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടുന്ന കോൺഗ്രസുംസിപിഐഎമ്മും, അവരുടെ നേതാക്കളായ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരുമിച്ച് പറയുന്നുണ്ട്. ബിജെപിക്കെതിരെ പോരാടണം എന്ന്. .എന്നാൽ കേരളത്തിൽ നമ്മൾ കാണുന്നത് ഈ രണ്ട് പാർട്ടികളുടെയും യഥാർത്ഥ മുഖമാണ്. അവിടെ കോൺഗ്രസ് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാർ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് എന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സംഭവങ്ങൾ പോലെ മറ്റ് പാർട്ടികളും പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നു.’സിപിഎമ്മിന്റെ ഒരു തരത്തിലുള്ള ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി തന്നെ സിപിഎം നേതൃത്വത്തെ ഒപ്പം നിർത്തുകയാണ്. അത് കൊണ്ട്, ഇതെല്ലാം വെറും കോപ്രായങ്ങൾ മാത്രമാണെന്ന് അനിൽ കുറ്റപ്പെടുത്തി.
Discussion about this post