Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്ക് ? പിണറായി വിജയൻ മറുപടി പറയണം: കെ.സുരേന്ദ്രൻ

by Brave India Desk
Jun 28, 2023, 11:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേർന്ന് കേരളം,തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കടലാസ് കമ്പനികളുടെ പേരിൽ ഭൂമി വാങ്ങിക്കുകയും നെൽവയൽ നികത്തി ലാഭ വിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തുകയും ചെയ്‌തെന്നാണ് ലീഡ് ന്യൂസ് എന്ന മാദ്ധ്യമത്തിലൂടെ പ്രമുഖ മാദ്ധ്യമപ്രവർത്തക സന്ധ്യ രവികുമാർ പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തിൽ 500 ഏക്കർ ഭൂമി ഇത്തരത്തിൽ ഇവർ സ്വന്തമാക്കിയെന്നും ഇത് പിണറായി വിജയന്റെ ഒത്താശയോടെയാണെന്നുമാണ് മാദ്ധ്യമം പറയുന്നത്. ഈ വാർത്തയോട് മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമാണ്. ഇതിനെ സംബന്ധിച്ച് വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

2018 ൽ സംസ്ഥാനത്ത് നെൽവയൽ നികത്തൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫാരിസ് അബൂബക്കർ പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിപിഎമ്മിൽ അത് വലിയ ചർച്ചയായതാണ്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. ഫാരിസിനും സംഘത്തിനും എങ്ങനെയാണ് കേരളത്തിൽ നിയമം ലംഘിക്കാൻ സാധിക്കുന്നത്? ഇവർ ഭൂമി വാങ്ങിക്കൂട്ടിയത് ആർക്ക് വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം.

തങ്ങൾക്ക് അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. വിവാദ കമ്പനി എസ്ആർഐടിക്കെതിരെയും ഭൂമി ഇടപാടിൽ ആരോപണമുയർന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവർ പ്രതിസ്ഥാനത്തുണ്ട്. സർക്കാർ കരാറുകൾ എങ്ങനെയാണ് എസ്ആർഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആർഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. ഈ ഇടപാടിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പേരുമുണ്ടെന്നത് അറിയാതെയാവും വിഡി സതീശൻ പത്രസമ്മേളനം നടത്തിയത്. സതീശൻ ഇനി ഇതിൽ പ്രതികരിക്കാൻ സാധ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രണ്ടാമത്തെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് ദേശാഭിമാനി മുൻ എഡിറ്ററും സിപിഎം സഹയാത്രികനുമായ ജി.ശക്തിധരനാണ്. മുഖ്യമന്ത്രിക്ക് വേണ്ടി കൊച്ചിയിലെത്തിയ രണ്ട് കോടിയിലധികം പണം പായ്‌ക്കെട്ടിൽ ഇന്നത്തെ ഒരു മന്ത്രിയും മറ്റൊരാളും ചേർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന വലിയ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കോടികളുടെ ഇടപാടിന് താൻ സാക്ഷിയാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറഞ്ഞ സ്ഥിതിക്ക് ഈ ആരോപണത്തിൽ അന്വേഷണം വേണം. സർക്കാർ മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവരും സംബന്ധിച്ചു.

Tags: Faris Aboobackerk.surendranpinarai vijayan
Share5
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies