തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ത്യാഗത്തെ അനുസ്മരിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്ന് ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികൾ ബലികർമ്മം നിർവ്വഹിക്കും. പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് പെരുന്നാൾ ആശംസകൾ നേർന്ന് ആഘോഷത്തിലേക്ക് കടക്കും.
ബലി പെരുന്നാൾ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കർമ്മം ലോകത്തിന് നൽകുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങൾ കൂട്ടിച്ചേർത്തു.
Discussion about this post