തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴോളം വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് കത്ത് നൽകിയ സംഭവത്തെ അപലപിച്ച് വിദ്യാർത്ഥി സംഘടനയായ എബിവിപി. സംഭവം ആധുനിക കേരളത്തിന് നാണക്കേടാണെന്നെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ വ്യക്തമാക്കി. .
ആതുര സേവനത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് രോഗിക്കാണെന്നിരിക്കെ അതിലേക്ക് മതവും മതചിഹ്നങ്ങളും തിരുകികയറ്റാൻ ചില സങ്കുചിത മനോഭാവമുള്ളവർ ശ്രമിക്കുന്നത് അപകടകരമാണ്. ഇതിന് കുട പിടിക്കുന്ന എസ്എഫ്‌ഐയും എംഎസ്എഫും ഏത് നൂറ്റാണ്ടിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് കേരളത്തെ നയിക്കാൻ ശ്രമിക്കുന്നത്?.
ഓപ്പറേഷൻ തിയ്യറ്ററുകളിൽ ധരിക്കേണ്ട വസ്ത്രത്തെകുറിച്ചും ചെയ്യേണ്ട കര്യങ്ങളെകുറിച്ചും അന്തരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ധാരണകളുണ്ട്. ഇതിനെയൊന്നും മാനിക്കാതെ വെറും മതവാദത്തെ മാത്രം മുൻനിർത്തി രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആവശ്യം പരിഗണന പോലും അർഹിക്കാത്തതാണ്. കത്തിനോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും വ്യക്തമാക്കി.
Discussion about this post