കെനിയ : ട്രെയിലറിലെ ഷിപ്പിംഗ് കണ്ടെയ്‌നർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിലെ ലോണ്ടിയാനിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ലോറിയിലെ ഷിപ്പിംഗ് കണ്ടെയ്‌നർ തെന്നിമാറി അടുത്തുനിന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിനി ബസുകളും ട്രക്കുകളും കാറുകളും ബൈക്കുകളും അപകടത്തിൽ പെട്ട് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ട്രെയിലർ ആറിലധികം വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 20 ലധികം പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി കെനിയ റെഡ് ക്രോസ് അറിയിച്ചു.
അമിതവേഗത്തിലെത്തിയ ട്രെയിലർ നിയന്ത്രണം വിട്ട് വരുന്നത് കണ്ട് ഓടിമാറാൻ ആളുകൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭയാനകമായ അനുഭവമായിരുന്നു അതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.












