ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ച സംഭവത്തിൽ പ്രതി ടീസ്ത സെദൽവാതിന്റെ ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ട് സുപ്രീംകോടതി. രണ്ടംഗ ബെഞ്ചിൽ നിന്നും മൂന്നംഗ ബെഞ്ചിനാണ് ടീസ്തയുടെ ജാമ്യാപേക്ഷ കൈമാറിയത്. കേസിൽ ടീസ്ത സെദൽവാദിനോട് കീഴടങ്ങാൻ ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ വിശാല ബെഞ്ചിന് വിട്ടത്.
കേസിൽ കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ടീസ്ത ജസ്റ്റിസുമാരായ എ.എസ് ഒക്ക, പികെ മിശ്ര എന്നിവർ അദ്ധ്യക്ഷരായ രണ്ടംഗ ബെഞ്ച് മുൻപാകെയായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഹർജിയിൽ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണെന്ന് ബെഞ്ച് വിലയിരുത്തി. ഇതേ തുടർന്നാണ് വിശാല ബെഞ്ചിന് കൈമാറിയത് എന്നാണ് സൂചന. അറസ്റ്റിന് പിന്നാലെ കഴിഞ്ഞ സെപ്തംബറിൽ ടീസ്തയ്ക്ക് ഇവരുടെ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് തടയാൻ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ടീസ്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഉടൻ കീഴടങ്ങണമെന്ന് കർശനമായി താക്കീത് ചെയ്തായിരുന്നു കോടതി അപേക്ഷ തള്ളിയത്. ഇതിന് പിന്നാലെ വിധിയ്ക്ക് ഒരു മാസത്തെ സ്റ്റേ അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതും കോടതി നിരീക്ഷിക്കുകയായിരുന്നു.
Discussion about this post