ചെന്നൈ : ഇന്ത്യൻ എയർഫോഴ്സ് വൈസ് ചീഫ് എയർ മാർഷൽ എ പി സിംഗ് തമിഴ്നാട്ടിലെ തഞ്ചാവൂർ എയർഫോഴ്സ് സ്റ്റേഷൻ സന്ദർശിച്ചു. എയർഫോഴ്സ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത അദ്ദേഹം സുഖോയ് 30 MKI യുദ്ധവിമാനത്തിൽ പരീക്ഷണ പറക്കൽ നടത്തുകയും ചെയ്തു.
ഈ വർഷം ആദ്യമാണ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ വൈസ് ചീഫ് എയർ മാർഷൽ ആയി എ പി സിംഗ് ചുമതലയേറ്റത്. 2023 ജനുവരി 31ന് ആയിരുന്നു അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന എയർ മാർഷൽ സന്ദീപ് സിംഗ് തന്റെ 39 വർഷത്തെ സേവനത്തിന് ശേഷം വ്യോമസേനയിൽ നിന്നും വിരമിച്ചത്. തുടർന്ന് വ്യോമസേനയുടെ 47-ാമത് വൈസ് ചീഫ് എയർ മാർഷൽ ആയി 2023 ഫെബ്രുവരി 1 ന് ആണ് എ പി സിംഗ് ചുമതലയേറ്റത്. തഞ്ചാവൂർ എയർഫോഴ്സ് സ്റ്റേഷൻ സന്ദർശിച്ച ശേഷം വ്യോമസേനാ യോദ്ധാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തിയതായി IAF ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post