തിരുവനന്തപുരം: പന്നിയോട് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ. പ്രഭാകരൻ- ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് (22) മരിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിടപ്പു മുറിയിലാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ ഉറങ്ങിയതിനാൽ സോന മരിക്കുന്നത് കണ്ടില്ലെന്നാണ് വിപിൻ പറയുന്നത്. ഉറക്കമുണർന്ന് നോക്കിയപ്പോഴാണ് സോനയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ വിപിനും സഹോദരനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. 15 ദിവസം മുൻപായിരുന്നു ഓട്ടോ ഡ്രൈവറായി വിപിനെ സോന വിവാഹം ചെയ്തത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കൾ രംഗത്ത് എത്തി. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
Discussion about this post