തിരുവനന്തപുരം: ഡിജിപിയായി സ്ഥാനം കയറ്റം ലഭിച്ച ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഡിജിപിയായി ഋഷിരാജ് സിംഗിനു സ്ഥാനക്കയറ്റം നല്കിയത്. ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന അനില്‍ കാന്ത് ആയിരിക്കും പുതിയ ബറ്റാലിയന്‍ എഡിജിപി.
ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയാക്കാന്‍ ആഭ്യന്തരവകുപ്പിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനം ആ സ്ഥാനത്തേക്ക് തന്നെ ഋഷിരാജ് സിംഗ് എത്തുകയായിരുന്നു.
ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിച്ചതില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് അതൃപ്തി. ജയില്‍ ഡിജിപി സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തെ മാറ്റിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം അവധിയേടുക്കുമെന്നാണ് സൂചന.
നിലവില്‍ എഡിജിപിയുടെ ശമ്പളം മാത്രമേ പുതിയ തസ്തികയില്‍ ലഭ്യമാകു. ഡിജിപി സെന്‍കുമാറും, ജോക്കബ് തോമസും കഴിഞ്ഞാല്‍ ഏറ്റവും സീനീയോറിറ്റി ഉള്ള പോലിസ് ഉദ്യോഗസ്ഥനാണ് ബെഹ്‌റ.
Discussion about this post