ഹൈദരാബാദ്: ചാല്ളി എബ്ദൊ മാഗസിന് ആക്രമിക്കുകയും 12 പേരെ കൊലപ്പെടുത്തുകയും ചെയ്ത തീവ്രവാദികള്‍ക്കു വേണ്ടി ഹൈദരാബാദില്‍ കൂട്ട പ്രാര്‍ത്ഥന നടന്നു. നഗരത്തിലെ പ്രധാന മുസ്ലിം പുരോഹിതന് മൗലാന നസറുദ്ദീന്‍ സ്ഥാപിച്ച വഹ്ദത്തുല്‍ ഇസ്ലാമി എന്ന സംഘടനയ്ക്ക് കീഴിലാണ് മയ്യത്ത് നമസ്ക്കാരം നടന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വിവിധ വെബ്സൈറ്റുകള്‍ പ്രാര്‍ത്ഥയുടെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
സെയ്ദാബാദിലെ ഈദ്ഗാഹ് മൈതാനത്തായിരുന്നു അന്‍പതോളം പേര് പങ്കെടുത്ത മയ്യത്ത് നമസ്ക്കാരം. ചില മധ്യമപ്രവര്‍ത്തകരും ചടങ്ങ് റിപ്പോര്‍ട്ട ചെയ്യാനെത്തി.
‘പ്രവാചകനെ അവഹേളിച്ചവരോട് പകരം വീട്ടുന്നതിന് രക്തസാക്ഷികളായവര്‍ക്ക് വേണ്ടി നടക്കുന്ന മയ്യിത്ത് നമസ്കാരം’ എന്നെഴുതിയ ഉര്‍ദു ബാനറും മയ്യിത്ത് നമസ്കാരം നടന്ന മൈതാനത്ത് ഉയര്ത്തിയിരുയിരുന്നു.
കൊല്ലപ്പെട്ട തീവ്രവാദികളെ ‘രക്തസാക്ഷികള്‍’ എന്ന് മൗലാനാ നസറുദ്ദീന്‍ വിശേഷിപ്പിച്ചു. പ്രവാചകനെ അപമാനിച്ചവരെ കൊന്നതിന് രക്തസാക്ഷികളായ സഅീദിനും, ഷെരീഫിനും ദൈവം സ്വര്‍ഗം നല്കട്ടെയെന്നും അവരുടെ കുടുംബത്തെയും കൂട്ടുകാരെയും അറസ്റ്റുകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ദൈവം കാത്തു രക്ഷികട്ടെയെന്നും ആയിരുന്നു മൗലാന നസറുദ്ദീന്റെ പ്രാര്‍ത്ഥനയോഗത്തിലെ വാക്കുകള്‍.പരിഹസിക്കുന്നവര്‍ കൊല്ലപ്പെടാന്‍ അവകാശികളാണെന്നും മൗലാന പറഞ്ഞു.
നേരത്തെ പോട്ടോ ചുമത്തി ഗുജറാത്ത് പോലീസ് മൗലാന നസറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം ജയിലിലടക്കപ്പെട്ട ഇദ്ദേഹത്തിനെതിരെ തെളിവുകളില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് മക്കള്‍ സിമി ബന്ധം ആരോപിച്ച് മധ്യപ്രദേശിലും കര്‍ണാടകയിലും ജയിലിലാണ്. 2011ല്‍ ഉസാമാ ബിന്‍ ലാദന് കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം മയ്യിത്ത നമസ്കരം സംഘടിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതെസമയം മൗലാനാ നസറുദ്ദീനെതിരെ ചില മുസ്ലിം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മൗലാന സമുദായത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് നേതാക്കളുടെ വിശദീകരണം.
50 ഓളം പേര് പങ്കെടുത്തു
[youtube url=”http://youtu.be/uzlaEPqiG2w” width=”500″ height=”300″]
Discussion about this post