കൊല്ലം: കടയ്ക്കലിൽ നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്റ്റ് രഹസ്യമാക്കി വയ്ച്ച് പോലീസ്. അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് പ്രതി സമിഖാനുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ മാസം 28 നായിരുന്നു മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ കുറ്റത്തിന് സമിഖാൻ അറസ്റ്റിലായത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇതുവരെ പോലീസ് അറസ്റ്റിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. റിമാൻഡിന് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്. സമിഖാന്റെ രാഷ്ട്രീയ- ഉന്നത പോലീസ് ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ചാണ് വിവരം രഹസ്യമാക്കി വച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.
2021-22 വർഷത്തെ നീറ്റ് പരീക്ഷയുടെ മാർക്കിലിസ്റ്റാണ് സമിഖാൻ തിരുത്തിയത്. പരീക്ഷയിൽ കേവലം 16 മാർക്കാണ് സമിഖാന് ലഭിച്ചത്. എന്നാൽ പ്രവേശനം നേടുന്നതിനായി മാർക്ക് 468 എന്ന് തിരുത്തുകയായിരുന്നു. ഇതിന് ശേഷം തനിക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയിൽ ഇയാൾ ഹർജി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് മാർക്ക് ലിസ്റ്റ് വ്യാജമെന്ന് കണ്ടെത്തിയത്.
Discussion about this post