കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പശ്ചിമ ബംഗാളിൽ അന്തരീക്ഷം കലുഷിതമാകുന്നു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ചേരിപോരിൽ 17 കാരനായ കുട്ടി കൊല്ലപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിയായ ഇമ്രാൻ ഹസൻ ആണ് കൊല്ലപ്പെട്ടത്.
നോർത്ത് പർഗനാസ് ജില്ലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസിനെയാണ് ഹസൻ പിന്തുണയ്ക്കുന്നത്. ഇന്നലെ തൃണമൂൽ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി ഹസൻ പ്രചാരണത്തിനായി പോയിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഹസന് നേരെ ബോംബ് ആക്രമണം ഉണ്ടാകുകയായിരുന്നു.
ബേംബേറിൽ ഹസന് ഗുരുതരമായി പരിക്കേറ്റു. ശബ്ദംകേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഹസനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിപിഎം – ഐഎസ്എഫ് സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ ദിവസം വരെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ പ്രവർത്തകർക്കിടയിൽ തന്നെ രൂക്ഷമായ പ്രശ്‌നങ്ങൾ ആണ് ഉള്ളത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സംഘർഷങ്ങളിൽ സാധാരണക്കാർ വലഞ്ഞിരിക്കുകയാണ്.
Discussion about this post