സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർക്ക് 33 ലക്ഷം യുഎസ് ഡോളർ(ഏകദേശം 27 കോടി രൂപ ) പിഴ വിധിച്ചു. മാംഗരറ്റിബയിലെ ആഡംബര വസതിയിൽ കൃത്രിമ തടാകം നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അധികൃതർ പിഴ ചുമത്തിയത്. വസതിയിൽ താരം നിർമ്മിച്ച കൃത്രിമ കുളം പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.
ശുദ്ധജലത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തൽ, അനുമതിയില്ലാതെ പാറയും മണലും നീക്കംചെയ്യൽ തുടങ്ങിയവാണ് ചട്ടലംഘനത്തിൽപ്പെടുന്നത്. 1000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തടാകം നിർമ്മിക്കാനായി തൊട്ടെടുത്ത നദിയിലെ ജലം വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു. നിർമാണം പൂർത്തീകരിച്ചതിനു പിന്നാലെ നെയ്മർ ഇവിടെ പാർട്ടിയും നടത്തിയിരുന്നു. നെയ്മറിന്റെ വീട്ടിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പിഴയ്ക്ക് പുറമേ മറ്റ് നടപടികളും താരം നേരിടേണ്ടി വരും.
ആഡംബര വസതിക്കു സമീപത്തായി നെയ്മാർ ചെറിയൊരു ബീച്ചു തന്നെ പണിഞ്ഞിട്ടുണ്ടെന്നാണു വിവരം. സംഭവം വിവാദമായെങ്കിലും നെയ്മർ ഇത് വരെ പ്രതികരിച്ചിട്ടില്ല. പിഴയൊടുക്കാൻ 20 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.
Discussion about this post