ഡല്‍ഹി: ഡല്‍ഹിയിലെത്തുന്നവര്‍ക്ക് അത്യാഹിതമുണ്ടായാല്‍ അടിയന്തര സഹായമെത്തിക്കാന്‍ മൂന്ന് ട്വിറ്റര്‍ ഹാന്‍ഡിലുമായി ഡല്‍ഹി പൊലീസ്. എത്രയും വേഗം സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് കമ്മീഷണര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡിലും സാധാരണക്കാരന് പ്രാപ്യമാകും.
ബി.എസ് ബസ്സിയുടെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡില്‍(@BhimBassi) കൂടാതെ അദ്ദേഹത്തിന്റെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡിലും(@CPDelhi) കേന്ദ്ര കണ്ട്രോള് റൂമും(@DelhiPolice) ഹാന്ഡിലുംഡല്ഹിയിലെത്തുന്നവര്ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതമായിരിക്കും..
അപകടം നേരിടേണ്ടി വരുന്ന ആര്‍ക്കും മൂന്നാമത് ട്വിറ്റര്‍ ഹാന്‍ഡിലിലേയ്ക്ക് ട്വീറ്റുകളോ ടെക്സ്റ്റ് മെസേജുകളോ അയയ്ക്കാം. അടിയന്തര ആവശ്യമാണെങ്കില്‍ 100ല്‍ വിളിയ്ക്കാമെന്ന് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു.മുന്‍ പൊലീസ് തലവന്‍ നീരജ് കുമാറിന്റെ കാലത്തുതന്നെ @CPDelhi ഹാന്‍ഡില്‍ നിലവിലുണ്ടായിരുന്നു. പൊലീസ് ജില്ലാ റേഞ്ച് മേധാവികളില്‍ പലരും ട്വിറ്ററില്‍ സജീവമായിരിക്കെയാണ് വകുപ്പിന്റെ ഈ തീരുമാനം.
Discussion about this post