കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏറ്റുമുട്ടി തൃണമൂൽ കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. ഇന്നലെ രാത്രി മുർഷിദാബാദ് ജില്ലയിലായിരുന്നു സംഭവം.
സുതി ബൗരിപുനി മേഖലയിലായിരുന്നു സംഘർഷം ഉണ്ടായത്. തൃണമൂൽ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാക്കുതർക്കം ആയിരുന്നു സംഘർഷത്തിൽ കലാശിച്ചത്. വിവരം അറിഞ്ഞ് ഉടൻ പോലീസ് സ്ഥലത്ത് ഇരു വിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.
ബംഗാളിൽ ശനിയാഴ്ചയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുകയാണ് കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ലക്ഷ്യം.
അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായിട്ടും മൗനം പാലിക്കുകയാണ് സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇതുവരെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിസ്ഥാനത്ത്.
Discussion about this post