ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ മോചനം സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാറിന് തീരുമാനമെടുക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ കേന്ദ്രത്തിനാണ് തീരുമാനമെടുക്കാനാവുകയെന്നും കോടതി വ്യക്തമാക്കി.
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷ നേരത്തെ സുപ്രിം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. 14 വര്‍ഷത്തോളം ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി. ഈ സാഹചര്യത്തില്‍ ഇവരെ മോചിപ്പിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം.
ജയലളിത സര്‍ക്കാരാണ് രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണം മാറിയ സാഹചര്യത്തില്‍ കേന്ദ്രനിലപാട് എങ്ങനെയായിരിക്കുമെന്നത് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം എഐഎഡിഎംകെയും, ഡിഎംകെയും വലിയ പ്രചരണവിഷയമാക്കാനും സാധ്യതയുണ്ട്.
Discussion about this post