മഡ്രിഡ്: ഫിഫ ബാലണ്‍ ഡി ഓറിന്റെ സെമി ഫൈനലായ സ്പാനിഷ് ലാ ലിഗയില്‍ ലയണല്‍ മെസ്സി മികച്ച താരം. ലാ ലിഗ 201415 സീസണിലെ ഏറ്റവുംമികച്ച താരത്തിനുള്ള പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ബാഴ്സലോണയുടെ അര്‍ജന്റീന താരം മുന്നിലെത്തിയത്.
ഏഴുവര്‍ഷത്തിനിടെ, ലാലിഗയില്‍ ആറാംതവണയാണ് മെസ്സി മികച്ച ഫുട്ബാളറാവുന്നത്. കഴിഞ്ഞതവണ മാത്രം പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ മെസ്സിയുടെ മികവില്‍ ബാഴ്സ ലാലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കിങ്സ് കപ്പ് എന്നിവയില്‍ കിരീടമണിഞ്ഞിരുന്നു. ലാലിഗയില്‍ മാത്രം 43 ഗോള്‍ നേടുകയും 18 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.
ലാ ലിഗ മറ്റു അവാര്‍ഡുകള്‍
മികച്ച കോച്ച്: ലൂയി എന്റിക് (ബാഴ്സലോണ. ഗോള്‍കീപ്പര്‍: ക്ളോഡിയോ ബ്രാവോ (ബാഴ്സലോണ), ഡിഫന്‍ഡര്‍: സെര്‍ജിയോ റാമോസ് (റയല്‍ മഡ്രിഡ്), മിഡ്ഫീല്‍ഡര്‍: ജെയിംസ് റോഡ്രിഗസ് (റയല്‍ മഡ്രിഡ്), ഫോര്‍വേഡ്: ലയണല്‍ മെസ്സി (ബാഴ്സലോണ), മികച്ച അമേരിക്കന്‍ താരം: നെയ്മര്‍ (ബാഴ്സലോണ), ആഫ്രിക്കന്‍ താരം: സോഫിയാന്‍ ഫെഗൗലി (വലന്‍സിയ), ഫാന്‍സ് പ്ളെയര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മഡ്രിഡ്)
Discussion about this post