പൂനെ: പെൺകുട്ടികളുടെ ശൗചാലയത്തിൽ ക്യാമറ സ്ഥാപിക്കുകയും ഹിന്ദു വിഭാഗത്തിൽ പെട്ട കുട്ടികളെ മതപരിവർത്തനം ചെയ്യാൻ ഒത്താശ ചെയ്യുകയും ചെയ്ത ഹൈസ്കൂൾ പ്രഥമാദ്ധ്യാപകന് സസ്പെൻഷൻ. പൂനെയിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന അലക്സാണ്ടർ കോട്സ് റീഡിനും ഇയാളുടെ ആജ്ഞാനുവർത്തികളായ അദ്ധ്യാപകർക്കുമെതിരെയാണ് നടപടി.
സ്കൂളിൽ പെൺകുട്ടികൾ അകാരണമായി പീഡനങ്ങൾക്ക് ഇരയാകുന്നുവെന്നും മതപരിവർത്തനത്തിന് വിധേയരാകാൻ ഇവർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തപ്പെടുന്നതായും പരാതികൾ വ്യാപകമായിരുന്നു. ഇതിന് പുറമേ ഹിന്ദുമതത്തിലെ ആചാരങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും അവഹേളിക്കാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും ഒരു പറ്റം വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ പുറത്തറിഞ്ഞതോടെ വിവിധ ഹൈന്ദവ സംഘടനകൾ സ്കൂൾ ഉപരോധിച്ചു. ഇതിനിടെ രക്ഷകർത്താക്കളോട് തട്ടിക്കയറിയ അലക്സാണ്ടർ കോട്സ് റീഡിനെ പ്രകോപിതരായ ചിലർ മർദ്ദിച്ചതായി പരാതി ഉയർന്നു.
സ്കൂൾ ശൗചാലയത്തിൽ അലക്സാണ്ടർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ, ഇയാൾ ഒരു കുട്ടിയുടെ അമ്മയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും പതിഞ്ഞത് വിവാദമായിരുന്നു. ഹൈന്ദവ ആഘോഷങ്ങൾ അസംബന്ധമാണെന്ന് പ്രചരിപ്പിച്ചിരുന്ന ഇയാൾ, കുട്ടികളെക്കൊണ്ട് പതിവായി പരസ്യ വേദിയിൽ ബൈബിൾ വായിപ്പിച്ചിരുന്നു. ദേശീയ ഗാനത്തെ അവഹേളിച്ചിരുന്ന ഇയാൾ, സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെക്കൊണ്ട് ക്രൈസ്തവ ഭക്തിഗാനങ്ങൾ ആലപിപ്പിച്ചിരുന്നതായും പരാതിയുണ്ട്.
Discussion about this post