ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ്. സ്വത്തുക്കൾ കണ്ടുകെട്ടി. 52.24 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മനീഷ് സിസോദിയയുടേതിന് പുറമേ മറ്റുള്ള പ്രതികളുടെ സ്വത്ത് വകകളും ഇതിൽ ഉൾപ്പെടുന്നു. സിസോദിയയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇരുവരുടെയും ബാങ്ക് ബാലൻസ് 11 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 7.29 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ചാരിയറ്റ് പ്രൊഡക്ഷൻസ് മീഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഡൈറക്ടർ രാജേഷ് ജോഷിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. മദ്യ നയ അഴിമതിയിൽ നിന്നും ലഭിച്ച പണം വെളുപ്പിച്ച കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് മനീഷ് സിസോദിയയ്‌ക്കെതിരെ ഇഡി കേസ് എടുത്തത്.
Discussion about this post