വെള്ളിത്തിരയിലും ജീവിതത്തിലും പ്രണയജോഡികളായി തിളങ്ങിയ സൈറബാനുവിന്റെയും ദിലീപ് കുമാറിന്റെയും ജീവിതവും ഓര്‍മ്മകളും ഇനി ഇന്‍സ്റ്റഗ്രാമിലൂടെ അറിയാം. എഴുപത്തിയെട്ടുകാരിയായ സൈറബാനു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. ഭര്‍ത്താവായ ദിലീപ് കുമാറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തിലാണ് സൈറബാനു അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചത്. നടി ആദ്യപോസ്റ്റ് സമര്‍പ്പിച്ചിരിക്കുന്നതും ദിലീപ് കുമാറിനാണ്.
വളരെ ദീര്‍ഘമായ ഒരു കുറിപ്പിനൊപ്പം ദിലീപ് കുമാറുമൊത്തുള്ള മനോഹരമായ ആദ്യകാല, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും സൈറബാനു പങ്കുവെച്ചിട്ടുണ്ട്. ദിലീപ് കുമാറിന്റെ മരണത്തോടെ തന്റെ ലോകം നിശ്ചലമായെന്നും അദ്ദേഹം വീണ്ടും ഉണര്‍ന്ന് എഴുന്നേറ്റ് നടക്കുകയാണെങ്കിലേ തന്റെ ലോകം വീണ്ടും സജീവമാകുകയുള്ളുവെന്നും പോസ്റ്റില്‍ സൈറബാനു പറയുന്നുണ്ട്.
View this post on Instagram
സഗിന, ഗോപി, ബൈരാഗ് ആന്‍ഡ് ദുനിയ അടക്കമുള്ള സിനിമകളില്‍ ദിലീപ്കുമാറും സൈറബാനുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 1966ലാണ് ഇവര്‍ വിവാഹിതരാകുന്നത്.
ദിലീപ് കുമാറിന്റെ ജീവിതവും ചിന്തകളും കാഴ്ചപ്പാടും പങ്കുവെക്കുന്നതിനാണ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നതെന്നും സൈറബാനു വ്യക്തമാക്കുന്നു.












