ജിഎസ്ടി ശൃംഖല കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ; ലക്ഷ്യം അഴിമതി തടയൽ

Published by
Brave India Desk

ന്യൂഡൽഹി: ജിഎസ്ടി ശൃംഖലയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇതോടെ, ജിഎസ്ടി ശൃംഖലക്ക് കീഴിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ പങ്കുവെക്കപ്പെടും.

അഴിമതി തടയൽ ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കുന്നു. നികുതി പൊതുഖജനാവിന് മുതൽക്കൂട്ടാണെന്നും, അതിനാൽ നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുതാര്യമായിരിക്കണം എന്നതാണ് സർക്കാർ നയമെന്നും ധനകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നു.

രാജ്യത്തെ ചരക്ക് സേവന നികുതി സംവിധാനം ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2017 ജൂലൈ 1ന് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജി എസ് ടി. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന കേന്ദ്ര സർക്കാർ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചുവടുവെപ്പാണ് ജി എസ് ടി.

Share
Leave a Comment

Recent News