ചെന്നൈ : മൊബൈൽ ഫോൺ മോഷണം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ രണ്ടിനായിരുന്നു സംഭവം. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രീതി ട്രെയിനിൽ നിന്നുവീണത്.
അപ്പോഴേക്കും ഇവരുടെ ഫോൺ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.












