ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരെ തുരത്തിയോടിച്ചു. രജൗരിയിലെ നൗരേഷ സെക്ടർ വഴിയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സെക്ടറിൽ പതിവ് പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെയാണ് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഭീകരർ വന്ന ഭാഗത്തേക്ക് തന്നെ ചിയറിയോടുകയായിരുന്നു.
ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തി. എന്നാൽ ഭീകരരെ കണ്ടെത്താൻ കഴിഞ്ഞില്ല. പാക് അധീന കശ്മീരിൽ നിന്നും എത്തിയവരാണ് ഇവരെന്നാണ് സംശയിക്കുന്നത്.
നിലവിൽ അമർനാഥ് തീർത്ഥാടനം പുരോഗമിക്കുകയാണ്. ഭീകരാക്രമണം അതിർത്തി കടന്ന് എത്തിയവരാണ് ഇവരെന്നാണ് സുരക്ഷാ സേന പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post