കൊൽക്കത്ത : ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. കൊൽക്കത്ത ലോക്കൽ ട്രെയിനിലാണ് സംഭവം. സ്ത്രീകൾ ചെരിപ്പും, ബാഗും മറ്റും ഉപയോാഗിച്ച് പരസ്പരം തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ആയുഷി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ആദ്യം പ്രതിക്ഷപ്പെട്ടത്. കൊാൽക്കത്ത ലോക്കൽ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകൾ പരസ്പരം മുഖത്തടിക്കുകയും, മുടിപിടിച്ച് വലിക്കുകയും ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലാണ് സംഭവം. എന്താണ് തർക്കത്തിനുള്ള കാരണമെന്ന് വ്യക്തമല്ല.
ട്രെയിനിലെ മറ്റു യാത്രക്കാർ തർക്കംതീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു ജൂലൈ 11 നു പങ്കു വെച്ചിട്ടുളള വീഡിയോ ഇതിനോടകം തന്നെ 6,000 പേരിലധികം കണ്ടുകഴിഞ്ഞു. വീഡിയോടൊപ്പമുളള രസിപ്പിക്കുന്ന കമന്റുകളും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.ഇത് ആദ്യമായല്ല ട്രെയിനിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നത്. മുൻപ് മുംബൈ ലോക്കൽ ട്രെയിനിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ പ്രോ വേർഷനാണ് കൊൽക്കത്തയിലേതെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post