ഗുവാഹട്ടി: അസമിൽ ബഹുഭാര്യത്വം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ സമ്മേളനത്തിൽ ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. വരുന്ന സമ്മേളനത്തിൽ സാങ്കേതിക തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ, ജനുവരി സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും. ഏതായാലും എത്രയും വേഗം അസമിൽ ബഹുഭാര്യത്വം അവസാനിപ്പിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ശർമ്മ പറഞ്ഞു.
അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ബഹുഭാര്യത്വം നിരോധിക്കുന്നത് പ്രകോപനത്തിലൂടെ ആയിരിക്കില്ലെന്നും, ഇതിനായി അഭിപ്രായ ഏകീകരണത്തിന് സർക്കാർ ശ്രമിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post