പാരിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണമൊരുക്കി പാരിസ് നഗരം. ”ഭാരത് മാതാ കീ ജയ്”, ”വന്ദേ മാതരം” വിളികളോടെയാണ് പാരിസിലെ ജനങ്ങൾ മോദിയെ വരവേറ്റത്. മോദിയെ ഒരുനോക്ക് കാണാൻ നിരവധി പേരാണ് കാത്തുനിന്നത്. പ്രധാനമന്ത്രി ആളുകളുമായി സംസാരിക്കുകയും അവരോടൊപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്തു.
പലരും മോദിക്ക് സമ്മാനങ്ങളുമായാണ് എത്തിയത്. ഇന്ത്യൻ വംശജയായ ഒരു വനിത മോദിക്ക് വേണ്ടി ഒരു ഗാനം ആലപിച്ചു. പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെൽഫി എടുക്കുമ്പോൾ അവർ വികാരാധീനയാവുകയായിരുന്നു.
ഫ്രാൻസ് പ്രധാനമന്ത്രി എലിസബത്ത് ബോർൺ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ന് പ്രത്യേക ഡിന്നർ നടത്തുന്നുണ്ട്. അതിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബാസ്റ്റിൽ ദിനാഘോഷമാണ് മറ്റൊരു പ്രധാന പരിപാടി. ഇമ്മാനുവൽ മക്രാണിന്റെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് മോദി പരിപാടിയിൽ അതിഥിയായി എത്തിയത്.
ഫ്രഞ്ച് നേതാക്കളും സിഇഒമാരും മറ്റ് പ്രമുഖ വ്യക്തികളുമായും പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലെ ഇന്ത്യക്കാരെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
Discussion about this post