ബാലുശ്ശേരി: യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുകൊണ്ട് മൂന്നുവർഷമായി മാരക മയക്കുമരുന്നായ MDMA വിതരണം നടത്തിയിരുന്ന പൂനൂർ ചോയിമഠം കത്തറമ്മൽ റോഡിലുള്ള കരിങ്കുറ്റിയിൽ അബ്ദുൽ അസീസിന്റെ മകൻ മിജാസ് (22)എന്നയാളെയാണ് ഇന്ന് പുനൂരിൽ വച്ച് (13.07.23 ന്) സാഹസികമായി പിടികൂടിയത്. 0.42 ഗ്രാം MDMA യാണ് പ്രതിയിൽ നിന്നും ലഭിച്ചത്.
MDMAയുടെ പ്രധാന വില്പനക്കാരനായ മിജാസിനെ പിടികൂടുന്നതിനായി നാലുമാസത്തോളം ആയി ബാലുശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
എസ് ഐ യെ കൂടാതെ എ എസ് ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ രാജ് മുഹമ്മദ് ജംഷിദ് എന്നിവരും ചേർന്നാണ് മജാസിനെ പിടികൂടിയത്.
Discussion about this post