കണ്ണൂർ; മണൽ മാഫിയയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ച് പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയ, നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാർക്കുമെതിരെയാണ് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.
ഗ്രേഡ് എ.എസ്.ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി.എ (കണ്ണൂർ സിറ്റി), ഷിബിൻ എം.വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി.എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് പിരിച്ചുവിട്ടത്.
മണൽ മാഫിയയുമായി ബന്ധം സ്ഥാപിച്ചതിനും, പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയതിനുമാണ് നടപടി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പലരുടെയും നീക്കങ്ങളും ലൊക്കേഷനും വരെ ഈ ഏഴ് പേലീസുകാർ മണൽമാഫിയയ്ക്ക് നൽകി. ഇത് വഴി, ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.












