തിരുവനന്തപുരം:വർക്കലയിൽ 56 കാരിയെ വെട്ടിക്കൊലപ്പെടുത്തി. കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തു സംബന്ധിച്ച് ലീനാമ്മയും കുടുംബക്കാരുമായി നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾ വെട്ടുകയായിരുന്നു.
ഉടനെ തന്നെ ലീനാ മണിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ശേഷം പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.












