ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനം സിന്ധു നദിയിലേക്ക് മറിഞ്ഞ് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. എട്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. നീൽഗഡ് ബാൾട്ടിൽ ഉച്ചയോടെയായിരുന്നു സംഭവം.
വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബാൾട്ടലിലേക്ക് വരികയായിരുന്നു സൈനിക സംഘം. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. വാഹനം നിയന്ത്രണംവിട്ട് നേരെ നദിയിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ സിആർപിഎഫും ജമ്മു കശ്മീർ പോലീസും സ്ഥലത്ത് എത്തി നദിയിൽ വീണവരെ രക്ഷിച്ചു. ബാൾട്ടലിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post