പാമ്പുകളെ പേടിയില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പാമ്പിന്റെ ഫോട്ടോ പോലും കണ്ട് പേടിക്കുന്നവരും ധാരാളമുണ്ട്. രാത്രിയിൽ വഴിയിലൂടെ നടക്കുമ്പോഴെങ്ങാനും ഒരു വള്ളി കാലിൽ തട്ടിയാൽ ‘ അയ്യോ പാമ്പേ’ എന്ന് വിളിച്ച് കൂവുന്നവരായിരിക്കും നമ്മളിൽ അധികവും. എന്നാൽ യാതൊരു പേടിയും കൂടാതെ ഇതൊക്കെയെന്ത് എന്നമട്ടിൽ പാമ്പിന്റെ വാലിൽ പിടിച്ച് വലിക്കുകയാണ് ഒരു പെൺകുട്ടി.
പാമ്പിനെ ഒരു കളിപ്പാട്ടം പോലെ കൈയ്യിൽ പിടിച്ച് കളിക്കുന്ന കുട്ടി വീട്ടുകാരെ ചെറുതായി ഒന്ന് പേടിപ്പിക്കാൻ നോക്കുകയാണ്. അതിനായി അവൾ പാമ്പിനെയും വലിച്ചിഴച്ച് വീടിന്റെ ഹാളിലേക്ക് വരുകയാണ്. പാമ്പിനെ കണ്ടതും വീട്ടുകാർ പേടിച്ച് ഓടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. എന്നാൽ വീട്ടുകാർക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. കുട്ടിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാതെ എല്ലാവരും നോക്കി നിൽക്കുന്നതിനെതിരെയാണ് വിമർശനം. അതേസമയം, കുട്ടി വീടിനകത്തേക്ക് കയറി കുറച്ച് കഴിഞ്ഞ് ഒരാൾ കുട്ടിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനോടകം 6 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
Discussion about this post