ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ പുറത്താക്കി. കശ്മീരിലെ സർവകലാശാല പിആർഒ ഫഹീം അസ്ലം, റെവന്യൂ ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മുരാവത് ഹുസ്സൈൻ മിർ, പോലീസ് കോൺസ്റ്റബിൾ അർഷിദ് അഹമ്മദ് തോക്കർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവർക്ക് പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
ഭീകര ബന്ധമുളളതായി സൂചന ലഭിച്ചതിനെ തുടർന്ന് ഏതാനും നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ ഉടൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി കടന്ന് എത്തുന്ന പാക് ഭീകരർക്ക് വലിയ സഹായങ്ങളാണ് ഇവർ നൽകിവന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഭീകരർക്ക് ഇവർ ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ ഉൾപ്പെടെ എത്തിച്ച് നൽകിയതായും വ്യക്തമായിട്ടുണ്ട്.
Discussion about this post