ന്യൂഡൽഹി: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഫാം കണ്ടുകെട്ടി എൻഐഎ. ജുൽവാനിയ സ്വദേശിയും ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹസംഘടനയുമായ സുഫയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇമ്രാൻ ഖാന്റെ ഫാമാണ് കണ്ടുകെട്ടിയത്. വരും ദിവസങ്ങളിലും എൻഐഎയുടെ ഭാഗത്ത് നിന്നും കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
രാജസ്ഥാനിൽ വൻ ഭീകരാക്രമണം നടത്താൻ ആയിരുന്നു ഇമ്രാൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചതും, മറ്റ് ഭീകരർക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയതും ഈ ഫാമിൽ നിന്നായിരുന്നു. ഇതേ തുടർന്നായിരുന്നു ഫാം കണ്ടുകെട്ടിയത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമായിരുന്നു എൻഐഎയുടെ നടപടി.
രാജ്യത്തെ യുവാക്കളെ ആകർഷിച്ച് വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുക ലക്ഷ്യമിട്ട് ആരംഭിച്ച സംഘടന ആയിരുന്നു സുഫ. ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇവർക്ക് പുറമേ മറ്റ് 10 ഭീകരർക്കെതിരെ കൂടി കേസ് എടുത്തിരുന്നു. 2022 സെപ്തംബറിൽ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Discussion about this post