അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നിറയൊഴിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഭീകരരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. വെടിയേറ്റ തൊഴിലാളികൾ അപകടനില തരണം ചെയ്തതായാണ് വിവരം.
കഴിഞ്ഞ ദിവസം ബുദ്ഗാമിൽ നടന്ന തിരച്ചിലിൽ നാല് ലഷ്കർ ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. മുഷ്താഖ് അഹമ്മദ്, അസ്ഹർ അഹമ്മദ് മിർ, ഇർഫാൻ അഹമ്മദ് സോഫി, അബ്രാർ അഹമ്മദ് മാലിക് എന്നീ ഭീകരരാണ് പിടിയിലായത്.
പിടിയിലായ ഭീകരരുടെ പക്കൽ നിന്നും ലഘുലേഖകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
Discussion about this post