മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ വേട്ടയ രണ്ടര കോടിയോളം രൂപ വിലമതിയ്ക്കുന്ന 4,580 ഗ്രാം സ്വർണ മിശ്രിതവുമായി നാല് പേർ പിടിയിലായി. കോഴിക്കോട് എയർ കസംറ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് നാല് പേരെയും പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച കടത്താനാണ് ഇവർ ശ്രമിച്ചത്.
ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്നും 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ് ഷാമിലിൽ (21) നിന്നും 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം തവനൂർ സ്വദേശിയായ ചോമയിൽ മുഹമ്മദ് ഷാഫിയിൽ(41) നിന്നും 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്‌സൂളുകളും ഇന്നു രാവിലെ ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂർ ഷിഹാബുദീനിൽ (38) നിന്നും 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കും.
Discussion about this post