തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ ( അറിയിപ്പ്). ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. പ്രത്യേക ജൂറി പരാമർശം ( അഭിനയം) കുഞ്ചാക്കോ ബോബനും ( അലൻസിയറിനും ( അപ്പൻ) ലഭിച്ചു.
എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച പിന്നണി ഗായിക വാര്യർ മൃദുലാ വാര്യർ ( 19ാം നൂറ്റാണ്ട്). പിന്നണി ഗായകൻ കബിൽ കബിലൻ ( പല്ലൊട്ടി 90സ് കിഡ്സ്). മികച്ച തിരക്കഥാ കൃത്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( എന്നാ താൻ കേസ് കൊട്). റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയിതാവ്. മികച്ച ബാലതാരം ( പെൺ) തന്മയ സോൺ (വഴക്ക് ). മികച്ച ബാലതാരം ആൺ മാസറ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്സ് ).
ജൂറി ചെയർമാൻ ഗൗതം ഘോഷാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കൊണ്ടായിരുന്നു പുരസ്കാര പ്രഖ്യാപനം ആരംഭിച്ചത്. നിര്യാണത്തിൽ അനുശോചിച്ച് മൗന പ്രാർത്ഥന നടത്തി.
മികച്ച സ്വഭാവനടൻ പിപി കുഞ്ഞികൃഷ്ണൻ (എന്നാ താൻ കേസ് കൊട്). സ്വഭാവ നടി ദേവി വർമ്മ (സൗദി വെള്ളക്ക). മികച്ച പശ്ചാത്തല സംഗീത സംവിധായകൻ ഡോൺ വിൻസന്റ് ( എന്നാ താൻ കേസ് കൊട്). മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം ‘എന്നാ താൻ കേസ് കൊട്’ (സംവിധാനം സന്തോഷ് ടി കുരുവിള). ശുതി ശരണ്യം ബി 32 മുതൽ 44 വരെ ( സ്ത്രീ ട്രാൻസ്ജെൻഡർ വിഭാഗം). മികച്ച നൃത്ത സംവിധാനം ഷോബി (തല്ലുമാല). വസ്ത്രാലങ്കാരം ജ്യോതിഷ് നായർ ( എന്നാ താൻ കേസ് കൊട്) ചിത്ര സംയോജകൻ നിഷാദ് യൂസഫ് ( തല്ല് മാല)
. മികച്ച ശബ്ദമിശ്രണം വിപിൻ നായർ ( എന്നാ താൻ കേസ് കൊട്)
Discussion about this post